ആലപ്പുഴ: മത്സരയോട്ടത്തിനിടയില്‍ സ്വകാര്യ ബസിലെ സീറ്റില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ വയോധികന്റെ നില അതീവ ഗുരുതരമായി തുടരുന്നു . സംഭവത്തില്‍ നാലുദിവസമായിട്ടും ഹാജരാക്കാതിരുന്ന ബസ് പൊലീസ് പിടികൂടി.
നാല് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത് . കായംകുളം – അടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു നൂറനാട് എരുമക്കുഴി സ്വദേശി ശിവശങ്കരക്കുറുപ്പ് (75)നാണ് ഈ ദുരവസ്ഥ ഉണ്ടായത് . നൂറനാട് പത്താംമൈല്‍ ജംഗ്ഷനില്‍ നിന്ന് ചാരുംമൂടേക്ക് പോകുകയായിരുന്നു ഇദ്ദേഹം.
കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത് . പിറകിലെ സീറ്റിലിരിക്കുകയായിരുന്നു ശിവശങ്കരക്കുറുപ്പ് . പറയംകുളത്തിന് സമീപത്ത് വച്ച് അമിത വേഗത്തില്‍ ഹമ്ബ് കടന്നപ്പോള്‍ ശിവശങ്കരക്കുറുപ്പ് സീറ്റില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി ബസിന്റെ പ്ലാറ്റ്ഫോമില്‍ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഇദ്ദേഹത്തിന്റെ റെ നട്ടെല്ലിന് ഉള്‍പ്പെടെ സാരമായി പരുക്കേറ്റു .
ഉടന്‍ തന്നെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇതിനിടെ പക്ഷാഘാതവും ഹൃദയാഘാതവും കൂടി വന്നതോടെ ആരോഗ്യനില കൂടുതല്‍ വഷളായിരിക്കുകയാണ് .