മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. മുംബൈ മലാഡില്‍ മതില് ഇടിഞ്ഞ് വീണ് 13 പേര് മരിച്ചു. കല്യാണ്‍,പൂനെ എന്നിവിടങ്ങളിലായി മതില് ഇടിഞ്ഞ് ഒമ്പതും പേര് മരിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്ധേരിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് സബ് വേ അടച്ചിട്ടു.
രാത്രി ഒന്നേകാലോടെയാണ് കോളജ് മതില് തകര്‍ന്നു വീണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഭിത്തിയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.