ഇരുപത്തിരണ്ടാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഡോ. ബിജുവിന്‍റെ വെയില്‍മരങ്ങള്‍ അര്‍ഹത നേടി. ഈ നേട്ടത്തില്‍ ഇന്ദ്രന്‍സിനെ പ്രകീര്‍ത്തിച്ച് ബിനീഷ് കൊടിയേരി. അവഗണിച്ചു മാറ്റിനിര്‍ത്തിയ ആളുകള്‍ തന്നെ ഒരുനാള്‍ നമ്മെ കൂടെ നിര്‍ത്തുമെന്ന് ജീവിതം കൊണ്ട് കാണിച്ചുതന്ന വ്യക്തിത്വമാണ് ഇന്ദ്രന്‍സിന്റേതെന്ന് ബിനീഷ് പറഞ്ഞു. അതേസമയം, ബിനീഷിന്റെ പോസ്റ്റിന് താഴെ ബിനോയ് കേസുമായി ബന്ധപ്പെട്ട കമന്റുകള്‍ നിറയുകയാണ്.
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി ഡോ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ ഔട്ട് സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അര്‍ഹമായി. നഴ്‌സ് ബില്‍ഗെ സെയ്‌ലാന്റെ നേതൃത്വത്തിലുള്ള ജ്യൂറിയാണ് പുരസ്‌ക്കാര നിര്‍ണയം നടത്തിയത്.