India National

രാജസ്ഥാനിൽ നിന്നുള്ള എം.പി ഓം ബിർള ലോക്സഭാ സ്പീക്കറായേക്കും

രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിർള പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായേക്കും. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എം.പി യാണ് ഓം ബിർള. ബി.ജെ.പി ടിക്കറ്റിൽ രണ്ടു തവണ കോട്ട എം.പി യായ ആളാണ് അദ്ദേഹം.

എൻ.ഡി.എ ക്ക് കൃത്യമായ ഭൂരിപക്ഷം ഉള്ളതിനാൽ തന്നെ എളുപ്പത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെടും. മത്സരം അനിവാര്യമായി വന്നാൽ നാളെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം